വ്യത്യസ്തത പകർന്ന് 'വ്യാഖ്യാനം'

ചിത്രം pk03: ലളിതകല അക്കാദമി ആർട്ട്ഗാലറിയിൽ നടക്കുന്ന വ്യാഖ്യാനം ചിത്രപ്രദർശനത്തിൽ കെ.എസ്. ഉല്ലാസും അനു കലിക്കലും കോഴിക്കോട്: റെയിൽവേ ട്രാക്കിൽ ഉല്ലസിക്കുന്ന മയിൽക്കൂട്ടങ്ങൾ, ക്വാറികളിൽ കൂടൊരുക്കുന്ന പക്ഷികൾ, 37 നിറങ്ങൾ ചാലിച്ച് വരച്ച സൂര്യോദയത്തി​െൻറയും സൂര്യാസ്തമയത്തി​െൻറയും മനോഹര ചിത്രങ്ങൾ തുടങ്ങി പലതരം വർണക്കാഴ്ചകളൊരുക്കി കെ.എസ്. ഉല്ലാസി​െൻറയും അനു കലിക്കലി​െൻറയും 'വ്യാഖ്യാനം'ചിത്രപ്രദർശനം. ഷൊർണൂർ വാടാനാംകുറിശ്ശി സ്വദേശി ഉല്ലാസിന് 2012ൽ അക്കാദമി പുരസ്കാരം ലഭിച്ച 'ഫോർട്ട്'എന്ന ചിത്രമാണ് മികച്ചത്. വാട്ടർകളർ, അക്രിലിക്, എച്ചിങ് എന്നീ മാധ്യമങ്ങളിലുള്ള 24 ചിത്രങ്ങളാണുള്ളത്. നിറങ്ങളുടെ വ്യത്യസ്ത ഭാവങ്ങളെയാണ് ബംഗളൂരു സ്വദേശിനി അനു ഒരുക്കിയത്. അക്രിലിക്കിൽ പാലറ്റ് നൈഫും റോളർ ടെക്നിക്കും ഉപയോഗിച്ചുള്ളതാണ് ഇവരുടെ 13 ചിത്രങ്ങൾ. ലളിതകല അക്കാദമി ആർട്ട് ഗാലറിയിലെ പ്രദർശനം ഒമ്പതിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.