ചേളന്നൂര്‍ ബ്ലോക്കി​െൻറ 'ജീവതാളം' പദ്ധതി ഉദ്ഘാടനം ചെയ്തു

ചേളന്നൂര്‍: ചേളന്നൂര്‍ ബ്ലോക്കി​െൻറ 'ജീവതാളം' ആരോഗ്യപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർവഹിച്ചു. നരിക്കുനി, ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ തുടങ്ങിയ ആറ് പഞ്ചായത്ത് പ്രദേശങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ഓരോ െറസിഡൻറ്സ് അസോസിയേഷന്‍ കേന്ദ്രീകരിച്ച് ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തുന്ന വ്യായാമ പരിശീലനങ്ങളാണ് ആദ്യഘട്ടത്തില്‍ ഈ പ്രോജക്ടില്‍ വിഭാവനം ചെയ്തിട്ടുള്ളത്. 'നാട്ടൊരുമ' െറസിഡൻറ്‌സ് അസോസിയേഷന്‍ പരിസരത്തു നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന അധ്യക്ഷത വഹിച്ചു. നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ. സുരേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.എം. ഷാജി, ജില്ല പഞ്ചായത്ത് മെംബര്‍ മുക്കം മുഹമ്മദ്, പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, ബ്ലോക്ക് മെംബര്‍ വി.എം. മുഹമ്മദ്, ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ടി.കെ. സുജാത, ഗംഗാധരന്‍. കെ.കെ. ആനന്ദ്, വി. വേലായുധന്‍, കെ.കെ. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.