കേരള പ്രവാസി സംഘം ഫറോക്ക് ഏരിയ സമ്മേളനം

ബേപ്പൂർ: സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. പേരോത്ത് പ്രകാശൻ, ജലീൽ ചാലിൽ, റോമിള എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ പ്രസിഡൻറ് പതാക ഉയർത്തി. കെ. സുരേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സൈതലവി പ്രവർത്തന റിപ്പോർട്ടും ജില്ല സെക്രട്ടറി സി.വി. ഇഖ്ബാൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ് കബീർ സലാല, ട്രഷറർ മങ്ങാട്ടിൽ സുരേന്ദ്രൻ, ജില്ല കമ്മിറ്റി അംഗം എം. യഹിയ എന്നിവർ സംസാരിച്ചു. പി.പി. ബീരാൻ കോയ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പ്രവീൺ കൂട്ടുങ്ങൽ(പ്രസി), ജലീൽ ചാലിൽ, സി.കെ. പ്രകാശൻ (വൈസ് പ്രസി), സി. സൈതലവി (സെക്ര), ഗിരീഷ്, സുബൈർ (ജോ. സെക്ര), പേരോത്ത് പ്രകാശൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.