പരപ്പുപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 50 ലക്ഷം

വാണിമേൽ: ആർദ്രം പദ്ധതി നടപ്പാക്കുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ പരപ്പുപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലത്തിൽ പരപ്പുപാറക്കു പുറമെ എടച്ചേരി, ചെക്യാട്, നരിപ്പറ്റ, കായക്കൊടി, മരുതോങ്കര പി.എച്ച്.സികളിലാണ് ആർദ്രം പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം നിലവിലുള്ള ഡോക്ടർക്കും സ്റ്റാഫിനും പുറമെ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരെ പി.എസ്.സി മുഖേന നിയമിക്കും. ദിവസവും വൈകുന്നേരം വരെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കും. ചെക്യാട് പി.എച്ച്.സിക്ക് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തി​െൻറ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. എടച്ചേരി പി.എച്ച്.സിക്ക് 50 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടിയിലാണ്. 2018-19 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് ചെക്യാട് സബ് സ​െൻററിനും എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂർ സബ് സ​െൻററിനും 25 ലക്ഷം രൂപ വീതം അനുവദിച്ചു. ആർദ്രം പദ്ധതി നടപ്പാക്കുന്നതിനും കെട്ടിടം പണി ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. കോമ്പിമുക്ക്-ചെറുമോത്ത് റോഡ് തുറന്നു വളയം: ഗ്രാമപഞ്ചായത്ത് നാലു ഘട്ടങ്ങളിലായി കോൺക്രീറ്റ് ചെയ്ത് 2018-19 വാർഷിക പദ്ധതിയിൽ പൂർത്തീകരിച്ച ചെറുമോത്ത് എം.എൽ.പി സ്കൂൾ-കോമ്പി മുക്ക് റോഡി​െൻറ ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സുമതി നിർവഹിച്ചു. വാർഡ് അംഗം ടി.എം.വി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി.വി കുഞ്ഞബ്ദുല്ല, സി.കെ. ഉസ്മാൻ ഹാജി, സി.കെ. അബൂട്ടി ഹാജി, കോറോത്ത് അഹമ്മദ് ഹാജി, പി.പി. ഉബൈദ്, കെ.പി. കുഞ്ഞാലിഹാജി, ടി.സി. സുബൈർ, ഇ.കെ. ഇബ്രാഹിം, കെ.കെ. നാസർ, കെ.ടി. അമ്മദ്, സി.കെ. നസീർ, സി.എം. കുഞ്ഞമ്മദ്, അമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.