ബി.എസ്​.എൻ.എൽ പെൻഷൻകാർ ഉപവാസം

കോഴിക്കോട്: ഏഴാം കേന്ദ്ര ശമ്പള കമീഷൻ ശിപാർശപ്രകാരം 1.1.2017 മുതൽ ബി.എസ്.എൻ.എൽ പെൻഷൻ പരിഷ്കരണം എന്നാവശ്യപ്പെട്ട് ബി.എസ്.എൻ.എൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബി.എസ്.എൻ.എൽ ജനറൽ മാനേജരുടെ ഒാഫിസിനു മുന്നിൽ കൂട്ട ഉപവാസ സമരം നടത്തി. െഎ.എൻ.ടി.യു.സി ദേശീയ പ്രവർത്തക സമിതി അംഗം എം.കെ. ബീരാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.കെ. സുരേന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ വി.എം.എൻ. അയ്യർ, ടി.വി. കൃഷ്ണൻ, ആനി പ്രേമൻ, എ.എ. പൗലോസ്, ബി.പി. അരവിന്ദാക്ഷൻ, എൻ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കെ.ടി. ചന്ദ്രൻ, സി. ജയാനന്ദൻ, പി.കെ. േവലായുധൻ, പി. മോഹനൻ, എൻ. ചന്തു, കെ. ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.