ലഹരി വിരുദ്ധ സന്ദേശ യാത്രക്ക്​ സ്വീകരണം നല്‍കി

പെരുമണ്ണ: സർവോദയമണ്ഡലം ജില്ല കമ്മിറ്റിയുടെയും വിവിധ ഗാന്ധിയന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് പെരുമണ്ണയില്‍ സ്വീകരണം നല്‍കി. മഹാത്മാ ഗാന്ധിയുടെയും കസ്തൂര്‍ബാ ഗാന്ധിയുടെയും 150ാം ജന്മവാര്‍ഷികാചരണത്തോടനുബന്ധിച്ച് നടത്തുന്ന യാത്രക്ക് പെരുമണ്ണ അങ്ങാടിയില്‍ നല്‍കിയ സ്വീകരണം കേരള മദ്യനിരോധന സമിതി വനിതാവിഭാഗം സംസ്ഥാന അധ്യക്ഷ ഒ.ജെ. ചിന്നമ്മ ഉദ്ഘാടനം ചെയ്തു. പി. ഗൗരീശങ്കര്‍ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ സുഭാഷ് ആബേല്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ടി.എം. രവീന്ദ്രന്‍, ടി.കെ. എ അസീസ്, വെളിപാലത്ത് ബാലന്‍, കെ. ഹമീദ്, കെ. സി.എം അബ്ദുല്‍ ഷാഹിം, വി.എം മാലതി, ചാമാടത്ത് രവീന്ദ്രന്‍, ഇ. പത്മിനി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.