ഹർത്താൽ ജനജീവിതത്തെ ബാധിച്ചു

കൊയിലാണ്ടി: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചു. ഹർത്താൽ കാര്യം അറിയാതെ, പുലർച ്ച വീട്ടിൽനിന്ന് ഇറങ്ങിയവർ വഴിയിൽ കുടുങ്ങി. ട്രെയിനിൽ യാത്ര തിരിച്ചവർ സ്റ്റേഷനുകളിൽ കുടുങ്ങി. ലക്ഷ്യസ്ഥാനത്ത് എത്താനോ തിരികെ വരാനോ കഴിയാതെ ബുദ്ധിമുട്ടി. കല്യാണ ചടങ്ങുകൾക്കും പ്രയാസം സൃഷ്ടിച്ചു. അങ്ങാടിയിൽ ചില കടകൾ തുറന്നെങ്കിലും ഹർത്താൽ അനുകൂലികൾ പൂട്ടിച്ചു. തിരുവങ്ങൂരിലും കൊയിലാണ്ടിയിലും രാവിലെ വാഹനങ്ങൾ തടഞ്ഞിട്ടു. പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഗതാഗതം പുനരാരംഭിച്ചു. ബൈക്കുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ ഓടി. ഹോട്ടൽ, റസ്റ്റാറൻറുകൾ, പച്ചക്കറിക്കടകൾ, ലോട്ടറി വിൽപനക്കാർ എന്നിവർക്ക് അപ്രതീക്ഷിത ഹർത്താൽ ഇരുട്ടടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.