ഒറ്റമൂലി പ്രയോഗം മനസ്സിലാക്കാൻ വിദ്യാർഥികൾ ചെടിയമ്മയോടൊപ്പം

ഈങ്ങാപ്പുഴ: കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ ഹരിത ക്ലബുകളുടെ നേതൃത്വത്തിൽ ആയുർവേദത്തിലെ ഒറ്റമൂലി പ്രയോഗം നേരിട്ട് മനസ്സിലാക്കാൻ അന്നമ്മ ദേവസ്യ എന്ന ചെടിയമ്മ ടീച്ചറുമായി വിദ്യാർഥികൾ അഭിമുഖം നടത്തി. മുക്കത്ത് ഹൈലൈഫ് സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ സെക്രട്ടറി കെ.എം.ഡി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ തയാറാക്കിയ ഹെർബൽ ആൽബം ചെടിയമ്മ പ്രകാശനം ചെയ്തു. ചെടിയമ്മയെ വിദ്യാർഥികൾ പൊന്നാടയണിയിച്ചു. ചെടികളുടെ വിതരണം ചെടിയമ്മ നിർവഹിച്ചു. ഹൈലൈഫ് മാനേജർ അബ്ദു ഗുരിക്കൾ, അഖിലേഷ്, പി.കെ. റഹ്മത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.