ജൈവപച്ചക്കറി കൃഷി പ്രചാരണം

കോടഞ്ചേരി: കൃഷിഭവ​െൻറ സഹകരണത്തോടെ, ഹരിതകേരള മിഷ​െൻറ ഭാഗമായി വേളംകോട് സ​െൻറ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ ജൈവപച്ചക്കറി കൃഷി പ്രചാരണ പരിപാടി 'ജൈവം-2018'ന് തുടക്കമായി. കോടഞ്ചേരി കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ കെ. ജസിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ, ടി.പി. മറിയാമ്മ ഫേബബെൻ മാത്യു, ജെഫിൻ ജോൺ, വിനീത ഷോബി, ഐശ്വര്യ എം. എസ് എന്നിവർ സംസാരിച്ചു. പച്ചക്കറികൃഷി ഹരിതമിത്രം അവാർഡ് ജേതാവ് കോടക്കാക്കപറമ്പിൽ പൗലോസ്, കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.