ബൈപ്പാസിൽ മുടങ്ങാതെ ഗതാഗതം; ഇടറോഡുകൾ തടസ്സപ്പെടുത്തി

പന്തീരാങ്കാവ്: ദേശീയപാത ബൈപ്പാസിലൂടെ കെണ്ടയിനർ ലോറികളടക്കം ബസുകളല്ലാത്ത വാഹനങ്ങൾ തടസ്സമില്ലാതെ ഓടി. ബസ് ഗതാഗതത്തെ മാത്രമാണ് ഹർത്താൽ ബാധിച്ചത്. എയർപോർട്ടിലേക്കുൾപ്പെടെയുള്ള വാഹനങ്ങളും ചരക്കുലോറികളും നിയന്ത്രണമില്ലാതെ കടന്നുപോയി. പന്തീരാങ്കാവ്-സിറ്റി റോഡും പുത്തൂർമഠം പൊറ്റമ്മൽ റോഡും മരങ്ങളും കല്ലുകളും വലിച്ചിട്ട് തടസ്സപ്പെടുത്തി. ബൈക്കുകളും ചെറിയ വാഹനങ്ങളും മാത്രമാണ് ഓടിയത്. പാലാഴിയിൽ രാവിലെ തുറന്ന കടകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.