അയ്യപ്പഭജനമഠം സമര്‍പ്പണം നാളെ; പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

താമരശ്ശേരി: അഖില ഭാരത അയ്യപ്പസേവ സംഘത്തി​െൻറ കീഴില്‍ താമരശ്ശേരി കോവിലകം റോഡില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പഭജനമഠം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 16ന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശബരിമല മുന്‍ കീഴ്ശാന്തിയും താമരശ്ശേരി കോട്ടയില്‍ ക്ഷേത്ര മേല്‍ശാന്തിയുമായ കരുവാറ്റ ബാബു നമ്പൂതിരി അയ്യപ്പ​െൻറ ഛായാചിത്രം സ്ഥാപിച്ച് ഭദ്രദീപം തെളിക്കും. 1960ല്‍ വി.എം. രാഘവന്‍ നായരുടെ നേതൃത്വത്തിലാണ് അഖില ഭാരത അയ്യപ്പസേവ സംഘം 201ാം നമ്പര്‍ ശാഖയായി രൂപവത്കൃതമാവുന്നത്. അരനൂറ്റാണ്ടു പിന്നിട്ട ഭജനമഠം ജീർണാവസ്ഥയിലായതിനെ തുടര്‍ന്ന് മൂന്നുവര്‍ഷം മുമ്പാണ് പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഈവര്‍ഷത്തെ 64ാമത് അയ്യപ്പൻവിളക്ക് മഹോത്സവം ഡിസംബര്‍ എട്ടിന് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ അയ്യപ്പസേവ സംഘം പ്രസിഡൻറ് ഗിരീഷ് തേവള്ളി, സെക്രട്ടറി കുന്നുംപുറത്ത് ഷിജിത്ത്, ട്രഷറര്‍ പി.ടി. മൂത്തോറക്കുട്ടി, രക്ഷാധികാരി അമൃതദാസന്‍ തമ്പി, അയ്യപ്പന്‍വിളക്ക് ആഘോഷകമ്മിറ്റി ചെയര്‍മാന്‍ റിട്ട. കലക്ടര്‍ ടി. ഭാസ്‌കരന്‍, ജന. കണ്‍വീനര്‍ രാജീവന്‍ തേറ്റാമ്പുറം, ട്രഷറര്‍ പറമ്പില്‍ സുകുമാരന്‍ നായര്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.