ഐതിഹ്യങ്ങളിലേക്ക് മിഴിതുറന്ന് ശൂര സംഹാര ഉത്സവത്തിന് കൊടിയിറക്കം

മാങ്കാവ്: ഐതിഹ്യകഥയിലെ ദേവാസുര യുദ്ധത്തി​െൻറ അപൂർവ കാഴ്ചകൾ പകർന്ന് തിരുവണ്ണൂർ സുബ്രഹ്മണ്യക്ഷേത്രത്തിലെ ശൂര സംഹാര ഉത്സവത്തിന് കൊടിയിറങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നടക്കുന്ന ഉത്സവത്തിലെ ഏറ്റവും ആകർഷക കാഴ്ചകളിലൊന്നായിരുന്നു ദേവാസുര യുദ്ധ കഥയുടെ ദൃശ്യവത്കരണം. രഥങ്ങളും കോലങ്ങളും തയാറാക്കിയാണ് യുദ്ധമൊരുക്കിയത്. തമിഴ് പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് യുദ്ധകഥയുടെ ദൃശ്യവിഷ്ക്കാരം. സാമൂതിരി കോവിലകത്തെ പല്ലക്ക് ചുമന്നിരുന്ന തമിഴ് വംശജർ അവരുടെ ആചാരത്തി​െൻറ ഭാഗമായി തുടങ്ങിയ പ്രദർശനം പിന്നീട് ഉത്സവത്തി​െൻറ ഭാഗമായി തീരുകയായിരുന്നു. എല്ലാ വർഷവും സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തി​െൻറ എട്ടാം നാളിലാണ് ശൂര സംഹാരം. കാവടി അഭിഷേകങ്ങൾ, ഉച്ചപൂജ എന്നിവക്ക് ശേഷമാണ് വൈകീട്ട് ദേവാസുര യുദ്ധം അരങ്ങേറിയത്. രാത്രി തിരുവണ്ണൂർ ശിവക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിേപ്പാടെയാണ് ഉത്സവത്തിന് കൊടിയിറങ്ങിയത്. വടക്കേ മലബാറിൽ ഇത്തരം അനുഷ്ടാനങ്ങൾ നടക്കുന്ന ഏക ക്ഷേത്രമാണ് തിരുവണ്ണൂർ സുബ്രഹ്മണ്യ ക്ഷേത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.