സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്​: സ്വാഗതസംഘം ഓഫിസ് തുറന്നു

കുന്ദമംഗലം: ഡിസംബർ 21 മുതൽ 29 വരെ കുന്ദമംഗലത്ത് നടക്കുന്ന സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് സ്വാഗതസംഘം ഓഫിസ് തുറന്നു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ് കൺവീനർ എം.കെ. മുഹ്സിൻ അധ്യക്ഷത വഹിച്ചു. ഫിനാൻസ് കൺവീനർ പി.കെ. ബാപ്പു ഹാജി മത്സരഘടന വിശദീകരിച്ചു. മുഖ്യ സ്പോൺസർമാരിൽ ഒരാളായ കുന്ദമംഗലം ഭൈമി ഫുഡ്സ് എം.ഡി കൃഷ്ണപ്രസാദ് സ്പോൺസർഷിപ് തുക കമാൽ വരദൂരിന് കൈമാറി. ജനറൽ കൺവീനർ സി. യൂസുഫ് സ്വാഗതവും സാൻഡോസ് സെക്രട്ടറി റിഷാദ് കുന്ദമംഗലം നന്ദിയും പറഞ്ഞു. മുക്കം റോഡ് ജങ്ഷനിൽ എ.ആർ പ്ലാസ ബിൽഡിങ്ങിലാണ് സ്വാഗതസംഘം ഓഫിസ്. കുന്ദമംഗലം സിന്ധു തിയറ്റർ പരിസരത്ത് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. സംസ്ഥാനത്തെ മൂന്നു മേഖലകളിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന മികച്ച ആറു പുരുഷ വിഭാഗം ജില്ല ടീമുകളും ആറു വനിത വിഭാഗം ജില്ല ടീമുകളുമാണ് കുന്ദമംഗലത്ത് സൂപ്പർ സോണിൽ മത്സരിക്കാനെത്തുക. 2019 ജനുവരി രണ്ടു മുതൽ 10 വരെ ചെന്നൈയിൽ നടക്കുന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള സംസ്ഥാന ടീമിനെ ഇവിടെനിന്ന് തിരഞ്ഞെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.