മുക്കം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിജയം: യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി

മുക്കം: ഏറെ സംഘർഷങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ നടന്ന മുക്കം സർവിസ് സഹകരണ ബാങ്ക് തെരെഞ്ഞടുപ്പിൽ ഇക്കുറി മികച്ച വിജയം നേടിയതിൽ മുക്കം നഗരത്തിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി. തിങ്കളാഴ്ച വൈകീട്ട് നാലോടെ അഗസ്ത്യൻമുഴി അങ്ങാടിയിൽനിന്നാരംഭിച്ച പ്രകടനം മുക്കത്തെ മിക്ക നഗരവീഥികളിലൂടെ ചുറ്റിക്കറങ്ങി ബാങ്ക് പരിസരത്ത് സമാപിച്ചു. വിജയികളായ എ.എം. അബ്ദുല്ല, പി.ടി. ബാലൻ, എം.കെ. മുനീർ, വി.എ. നൗഷാദ്, ടി.കെ. ഷറഫുദ്ദീൻ, എൻ.വി. ഷാജൻ, എൻ.പി. ഷംസുദ്ദീൻ, പി.യു. സാഹിർ, വിശ്വനാഥൻ എടക്കണ്ടി, ഒ.കെ. ബൈജു, ഷീന സുധാകരൻ, സമീറ കറുത്തേടത്ത്, റുബീന ബഷീർ എന്നിവരോെടാപ്പം നേതാക്കളും അണിനിരന്നു. ബാൻഡ്മേളത്തി​െൻറയും കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ ആവേശമാക്കിയ പ്രകടനം നഗരത്തിന് പുളകമായി. യു.ഡി.എഫ് നേതാക്കന്മാരായ സി.കെ. ഖാസിം, സി.ജെ. ആൻറണി, എം.ടി. അഷ്റഫ്‌, സി.പി. ചെറിയമുഹമ്മദ്, കെ.ടി. മൻസൂർ, എ.എം. മുഹമ്മദ്കുട്ടി ഹാജി, ഗഫൂർ കല്ലുരുട്ടി, പി.കെ. മുഹമ്മദ്, സണ്ണി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.