യൂത്ത്‌ ലീഗ് പദയാത്ര സമാപിച്ചു

പൂനൂർ: 'വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം' പ്രമേയത്തില്‍ ഇൗമാസം 24 മുതല്‍ ഡിസംബര്‍ 24 വരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ പ്രചാരണാർഥം ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്ര സമാപിച്ചു. പൂനൂരില്‍ നടന്ന സമാപന സമ്മേളനം യൂത്ത്‌ ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. കെ.കെ. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഷ്‌കര്‍ ഫറോക്ക്, ജില്ല ലീഗ് സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക്, സി.പി. ബഷീര്‍, സി.കെ. ബദറുദ്ദീന്‍ ഹാജി, കെ. ഉസ്മാന്‍, സി.പി. കരീം, പി.പി. ലത്തീഫ്, പി.എച്ച്. ഷമീര്‍, യു.കെ. റഫീഖ്, പി.എച്ച്. സിറാജ്, കെ. നിസാര്‍, കെ.കെ. മുനീര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.