റോഡ് തകർന്നതിനാൽ യാത്ര ദുരിതമയം

മുക്കം: ചേന്ദമംഗലൂർ-ഹൈസ്കൂൾ -പൊറ്റശ്ശേരി റോഡ് തകർന്ന് യാത്ര ദുരിതമാകുന്നു. ഓട്ടോറിക്ഷകൾക്ക് പോലും കടന്ന് പോക ാനാകാത്ത വിധം തകർന്നു. കാൽനടയും ദുസ്സഹം. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ കനത്ത മഴയിലാണ് റോഡ് തകർന്നത്. റോഡി​െൻറ മധ്യഭാഗം അഞ്ചു മീറ്ററോളം തകർന്ന് കുഴികളായതിനാൽ ഒട്ടോകൾ ഇവിടെവരെ ഓടി യാത്ര അവസാനിപ്പിക്കുകയാണ് പതിവ്. പലപ്പോഴും ഒട്ടോറിക്ഷയടക്കമുള്ള വാഹനങ്ങൾ തകർന്ന റോഡിലൂടെ കയറുമ്പോൾ അടിഭാഗം തട്ടി മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ്. ബൈക്കുകൾക്ക് കടന്നുപോകണമെങ്കിൽ അൽപം അഭ്യാസവും അറിഞ്ഞിരിക്കണം. നേരേത്ത അറ്റകുറ്റപ്പണി നടത്തിയെങ്കിലും കനത്ത മഴയിൽ തകർന്ന് കുഴികൾ രൂപെപ്പട്ടു. പുൽപ്പറമ്പ്-ഹൈസ്കൂൾ റോഡും തകർന്ന് ജനങ്ങൾ വലയുകയാണ്. വിദ്യാർഥികളും അധ്യാപകരും നിരവധി നാട്ടുകാരും സദാ സഞ്ചരിക്കുന്ന റോഡാണിത്. ഇൗ റോഡുകൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചേന്ദമംഗലൂർ -ഹൈസ്കൂൾ റോഡ് പണി ഒരാഴ്ചക്കകം തുടങ്ങുമെന്ന് വാർഡ് കൗൺസിലർ ഷഫീഖ് മാടായി അറിയിച്ചു. 20 ലക്ഷം രൂപ െചലവിൽ 1000 മീറ്റർ റോഡിലെ കുഴികൾ അടച്ച് റീ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കും. പുൽപറമ്പ്-ഹൈസ്കൂൾ റോഡ് പണിയും ഉടനെ തുടങ്ങും. ആറരലക്ഷം രൂപയുടെ പദ്ധതിയിലാണ് നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.