സ്കൂൾ പച്ചക്കറിത്തോട്ടം ഉദ്ഘാടനം

പെരുമണ്ണ: കൃഷിഭവ​െൻറ സഹകരണത്തോടെ അറത്തിൽപറമ്പ് എ.എം.എൽ.പി സ്കൂൾ നടപ്പിലാക്കുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തി​െൻറ ഉദ്ഘാടനം പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.വി. ബാലൻ നായർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.ടി. മനോജ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എം. അനിത ബായ് മുഖ്യാഥിതിയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ശോഭനകുമാരി, കുമുങ്ങൽ അഹമ്മദ്, എം. നളിനി, ബീനാ കോട്ടായി, പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് ദിനേശ് പെരുമണ്ണ, ട്രഷറർ ടി. സൈതുട്ടി, കൃഷി അസിസ്റ്റൻറ് മുഹ്മിൻ അലി, സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി. ഷീജ ടീച്ചർ, കാർഷിക ക്ലബ് കൺവീനർ ഐ. സൽമാൻ എന്നിവർ സംസാരിച്ചു. പി.ടി.എ ഭാരവാഹികളായ എം.കെ. അബ്ദുൽ ഗഫൂർ, മനോജ്, എൻ.പി. ഇബ്രാഹീം, എ.പി. അബ്ന, എം. ഷീന, കെ.പി. ബിനിത, ബാസില ഹനാൻ, കെ.പി. അഹമ്മദ് ഫൈസൽ, പി. അശ്വിനി, കെ. ഇമാമുദ്ദീൻ, സുനിത, ബീന, റുഖിയ്യ, ഷാക്കിറ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.