തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 10 ലക്ഷം അനുവദിക്കും

തിരുവമ്പാടി: തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രം നവീകരിക്കാൻ ജോർജ് എം. തോമസ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിക്കും. പ്രാഥമികാരോഗ്യ കേന്ദ്രം വികസന പ്രവൃത്തി ചർച്ചചെയ്യാൻ വിളിച്ച യോഗത്തിലാണ് എം.എൽ.എ തുക അനുവദിക്കുന്നത് അറിയിച്ചത്. പി .ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ് എം.എൽ.എ, ടോമി കൊന്നക്കൽ, കെ.ആർ. ഗോപാലൻ, വിൽസൻ മാത്യു, സ്മിത ബാബു, ഗീത പ്രശാന്ത്, റംല, ഹാജിറ കമ്മിയിൽ, റോബർട്ട്, പി.ടി. ഹാരിസ് അബ്ദുല്ല, സുനിൽ മുട്ടത്തുകുന്നേൽ, ഡോ. സിൽവിയ, സച്ചിദാനന്ദൻ, ബീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.