സാമൂഹിക വിരുദ്ധര്‍ വീട്ടുവളപ്പിലെ കൃഷി നശിപ്പിച്ചതായി പരാതി

കൊടുവള്ളി: രാത്രിയുടെ മറവില്‍ സാമൂഹികവിരുദ്ധര്‍ വീട്ടുവളപ്പിലെ കൃഷി നശിപ്പിച്ചതായി പരാതി. കെടേക്കുന്ന് കെ.കെ. സീനത്തി​െൻറ വീട്ടുവളപ്പിലെ കൃഷിവിളകളാണ് വെട്ടിനശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 26ന് രാത്രിയാണ് സംഭവം. വാഴ, പയര്‍, കപ്പ തുടങ്ങിയവയാണ് നശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27 ന് താമരശ്ശേരി ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയാറാവുന്നില്ലെന്ന് ആരോപിച്ചു. കഴിഞ്ഞ ജൂൈല ആറിന് രാത്രി സീനത്തി​െൻറ വീട്ടില്‍ ഒരു സംഘം അതിക്രമിച്ചു കയറി ഭര്‍ത്താവിനെ മർദിക്കുകയും അസഭ്യംപറയുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും സീനത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.