നാരങ്ങാളി കുളിക്കടവ് നവീകരണം തുടങ്ങി

മുക്കം: നാരങ്ങാളി കുളിക്കടവ് നവീകരണത്തിന് തുടക്കം. മുക്കം നഗരസഭ വകയിരുത്തിയ ഒന്നര ലക്ഷവും ഗുണഭോക്തൃ വിഹിതവും ചേർത്താണ് കടവും റോഡും നവീകരിക്കുന്നത്. കുണ്ടുകടവ്, കിഴക്കയിൽ കടവ്, എടക്കണ്ടി കടവ്, തെയ്യത്തുംകടവ് എന്നിവ നവീകരിച്ചു. കടവു സംരക്ഷണവുമായി ബന്ധപ്പെട്ട യോഗത്തിൽ കൗൺസിലർ ശഫീഖ് മാടായി അധ്യക്ഷത വഹിച്ചു. ചെറിയാലി, അസ്ലം കോട്ച്ചലത്ത്, നാരങ്ങാളി മോയിൻകുട്ടി, മുസ്തഫ എന്നിവർ സംബന്ധിച്ചു. വ്യക്തിത്വ വികസന ക്ലാസ് മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ് കൗൺസലിങ് സെല്ലി​െൻറ ആഭിമുഖ്യത്തിൽ കോമേഴ്സ് വിദ്യാർഥികൾക്ക് വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു. നീം ഗ്ലോബൽ മാനേജിങ് ഡയറക്ടർ ഡോ. എം.കെ. അബ്ദുസത്താർ ക്ലാസെടുത്തു. ഹാരിസ് മാതലത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, കെ. അശ്കർ, ആർ. മൊയ്തു, എൻ.കെ. സലീം, നബീൽ അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു. 'യു.പി അധ്യാപക തസ്തികകൾ നികത്തണം' മുക്കം: ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്ന യു.പി അധ്യാപക തസ്തികകൾ മുഴുവനും നികത്തണമെന്ന് ജില്ല യു.പി.എസ്.ടി ഷോർട്ട് ലിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് യോഗം ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് വേണ്ട ഇടപെടൽ നടത്താൻ ജില്ലയിലെ എം.എൽ.എമാർക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകാനും തീരുമാനിച്ചു. നൂറോളം പേർ പങ്കെടുത്ത യോഗത്തിൽ റാങ്ക് ഹോൾഡേഴ്സ് ജില്ല പ്രസിഡൻറ് രജീഷ് മേലടി അധ്യക്ഷത വഹിച്ചു. ജംഷീന, അഖിൽ, ശാരിക, ഷാഹുൽ ഹമീദ്, ദീപ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.