ടൂറിസം മേഖലയിൽ വൻ വികസനം കൊണ്ടുവരും-മന്ത്രി എ.സി. മൊയ്തീൻ

കൊയിലാണ്ടി: ടൂറിസം മേഖലയിൽ വൻ വികസനം സാധ്യമാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. നഗരസഭ പഴയ ബസ്സ്റ്റാൻഡ് പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് കം ഓഫിസ് ബിൽഡിങ് നിർമിക്കുന്നതിന് ശിലാസ്ഥാപനം നടത്തുകയായിരുന്നു മന്ത്രി. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മലബാറി​െൻറ എല്ലാ സാധ്യതകളും ടൂറിസം മേഖലയിൽ പ്രയോജനപ്പെടുത്തും. പുഴകൾ കേന്ദ്രീകരിച്ച് ഹൗസ് ബോട്ടുകൾ ഉൾെപ്പടെയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് പുതിയ നിക്ഷേപമാർഗങ്ങൾ ആവശ്യമാണ്. വികസനത്തിനു കാത്തുനിൽക്കാതെ വേഗത്തിൽ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം -മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. എൻ.ഐ.ടി അസി. എൻജിനീയർ എം. മനോജ്കുമാർ, ടി.കെ. ചന്ദ്രൻ, വി.വി. സുധാകരൻ, ഇ.കെ. അജിത്, വായനാരി വിനോദ്, ഹുസൈൻ ബാഫഖി തങ്ങൾ, സി. രമേശൻ, സുരേഷ് മേലേപ്പുറത്ത്, ആർ.എൻ. രഞ്ജിത്ത്, സി. രാമകൃഷ്ണൻ, കെ.എം. രാജീവൻ, കെ.പി. ശ്രീധരൻ, കെ.കെ. നിയാസ്, എം.പി. കൃഷ്ണൻ, നഗരസഭ ചെയർമാൻ കെ. സത്യൻ, സെക്രട്ടറി ഷെറിൽ ഐറിൻ സോളമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.