പേരാമ്പ്ര: കൂത്താളി കുടുംബശ്രീ സി.ഡി.എസിെൻറയും ഗ്രാമപഞ്ചായത്തിെൻറയും സഹകരണത്തോടെ പഞ്ചായത്ത് ഓഫിസിനു സമീപം സല്‍ക്കാര വനിത ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ ടി.പി. സരള അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ പി.സി. കവിത മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ഇ.പി. കാർത്യായനി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ, സ്ഥിരം സമിതി ചെയര്‍മാന്മാരായ ഇ.കെ. സുമ, ഇ.വി. മധു, പഞ്ചായത്തംഗങ്ങളായ ഷിജു പുല്യോട്ട്, പി.ആര്‍. സാവിത്രി, ഇ.പി. സുരേന്ദ്രൻ, ഇ.വി. അനൂപ്കുമാർ, പി. രാധ, പഞ്ചായത്ത് സെക്രട്ടറി ജേക്കബ് ജോര്‍ജ്, മെംബര്‍ സെക്രട്ടറി വി.കെ. മനോജ്, എസ്.വി.ഇ.പി പ്രോജക്ട് ഡി.പി.എം സ്‌നേഹ, പേരാമ്പ്ര ബ്ലോക്കിലെ സി.ഡി.എസ് ചെയപേഴ്‌സന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. photo: KPBA 1 കൂത്താളി പഞ്ചായത്തും സി.ഡി.എസും ചേര്‍ന്ന് ആരംഭിച്ച കുടുംബശ്രീ വനിത ഹോട്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.