എസ്.ഡി.ആർ.ടി ടീമിന് സ്വീകരണം

ചേമഞ്ചേരി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ദുരന്തനിവാരണം പൂർത്തിയാക്കിയ വളൻറിയർമാർക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. റെഡ്ക്രോസ് കേരള സ്റ്റേറ്റ് ബ്രാഞ്ച് നാഷനൽ ഹെഡ്ക്വാർട്ടേഴ്സുമായി സഹകരിച്ച് പത്തനംതിട്ടയിൽ നാലുദിവസം നടത്തിയ തീവ്ര പരിശീലന പരിപാടിയിലൂടെയാണ് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീം രൂപവത്കരിച്ചത്. അടിയന്തര ഘട്ടങ്ങളിൽ ശാസ്ത്രീയവും ക്രിയാത്മകവുമായ ദുരന്ത നിവാരണം നടത്താൻ ഇവർക്കു കഴിയും. ജില്ലയിൽനിന്ന് കെ. ദീപു, പി. ജഗദീഷ്, പി. അഞ്ജന, പി.ടി. തരുൺകുമാർ, അഭിരാമി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സ്വീകരണത്തിൽ റെഡ്ക്രോസ് ജില്ല സെക്രട്ടറി കെ.വി. ഗംഗാധരൻ, കെ.കെ. രാജൻ, സത്യനാഥൻ മാടഞ്ചേരി, കെ.കെ. ഫാറൂഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.