ശുചിത്വ ഭവന പ്രഖ്യാപനം നടത്തി

കൊയിലാണ്ടി: നഗരസഭയിലെ മുഴുവന്‍ വീടുകളും മാലിന്യമുക്തമാക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ നഗരസഭ തുടക്കമിട്ട ശുചിത്വം പദ്ധതിയുടെ ഭാഗമായി ശുചിത്വ ഭവനം 2018​െൻറ പ്രഖ്യാപനം കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ പി.സി. കവിത, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സി. കബനി, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി, സ്ഥിരംസമിതി അംഗങ്ങളായ എന്‍.കെ. ഭാസ്‌കരന്‍, വി.കെ. അജിത, വി. സുന്ദരന്‍, ദിവ്യ സെല്‍വരാജ്, കെ. ഷിജു, നഗരസഭാംഗങ്ങളായ വി.പി. ഇബ്രാഹിംകുട്ടി, എം. സുരേന്ദ്രന്‍, പി.ടി. മൊയ്തീന്‍ ഹാജി, എസ്. സുനിൽ മോഹന്‍, ടി.വി. ദാമോദരന്‍, എം. ചന്ദ്രന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. അബ്ദുൽ മജീദ്, ജെ.എച്ച്.ഐമാരായ എം.കെ. സുബൈര്‍, കെ.എം. പ്രസാദ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്മാരായ എം.പി. ഇന്ദുലേഖ, യു.കെ. റീജ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.