ഡോക്ടറേറ്റ് ലഭിച്ച പൂർവവിദ്യാർഥിയെ അനുമോദിച്ചു

ഫോട്ടോ : k.k. saijal.jpg ഡോക്ടറേറ്റ് ലഭിച്ച ൈപമ്പാലശ്ശേരി എ.എം.എൽ.പി സ്കൂൾ പൂർവ വിദ്യാർഥി കെ.കെ. സൈജലിനുള്ള ഉപഹാര സമർപ്പണം എൻ.ഐ.ടി പ്രഫസർ ജയരാജൻ നിർവഹിക്കുന്നു മടവൂർ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച ൈപമ്പാലശ്ശേരി എ.എം.എൽ.പി സ്കൂൾ (പുല്ലോറമ്മൽ) പൂർവവിദ്യാർഥിയായിരുന്ന കോഴിക്കോട് ഗവൺമ​െൻറ് കോളജ് പ്രഫസർ കെ.കെ. സൈജലിനെ മാതൃസ്‌കൂൾ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെംബർ ടി. അലിയ്യ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.വി.എ. റഹ്‌മാൻ അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി പ്രഫസർ ഡോ. ജയരാജൻ ഉപഹാരസമർപ്പണം നടത്തി. ഡോക്ടർ വി.സി. അബ്ദുൽ ജലീൽ പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ കെ. ഷൈനി, ഇ.കെ. രാധാകൃഷ്ണൻ മാസ്റ്റർ, മമ്മി മാസ്റ്റർ, ടി.ടി. മുഹമ്മദ്‌, കെ.കെ. അബ്ദുറഹിമാൻ, കെ.കെ. സൈജൽ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി. ഖദീജ ടീച്ചർ സ്വാഗതവും അബ്ദുസ്സലീം നന്ദി യും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.