കരിഞ്ചോല ഉരുള്‍പൊട്ടല്‍ യു.ഡി.എഫ് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണമായ നിർമാണത്തിന് അനുമതി നല്‍കിയ ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കട്ടിപ്പാറ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചോടെ ആരംഭിച്ച ഉപരോധ സമരം 11 വരെ നീണ്ടു. ലീഗ് ജില്ല സെക്രട്ടറി നാസര്‍ എസ്‌റ്റേറ്റ്മുക്ക് ഉദ്ഘാടനം നിർവഹിച്ചു. കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. താമരശ്ശേരി എസ്.ഐ സായൂജ് കുമാറി​െൻറ നേതൃത്വത്തില്‍ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. യു.ഡി.എഫ് പ്രവര്‍ത്തകരായ പ്രേംജി ജയിംസ്, അനില്‍ ജോര്‍ജ്, സലിം പുല്ലടി, ജാസിൽ, അലി ചമല്‍, യു.കെ. അബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.