കീരിപ്പൊയിൽ-ഉണ്ണീരികണ്ടിമുക്ക് റോഡ്​ യാത്ര ദുഷ്​കരം

നന്മണ്ട: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽപെട്ട കീരിപ്പൊയിൽ-ഉണ്ണീരികണ്ടിമുക്ക് റോഡ് ശോച്യാവസ്ഥയിലായതോടെ കാൽനട ദുസ്സഹമാകുന്നു. ഒന്നര കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡി​െൻറ കാരാട്ട് മുക്ക് വരെ മാത്രമേ ടാറിങ് നടന്നിട്ടുള്ളൂ. ബാക്കി ഭാഗത്തെ സോളിങ് ഇളകിയിരിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. ഓട്ടോറിക്ഷകൾ പോലും ഓടാൻ മടിക്കുന്നു. കുണ്ടിലും കുഴിയിലും ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നതും പതിവായെന്ന് നാട്ടുകാർ പറയുന്നു. സോളിങ് നടത്തി ഏറെക്കാലമായിട്ടും ടാറിങ് പൂർത്തീകരിക്കാത്തതാണ് യാത്ര ദുസ്സഹമാവാൻ കാരണം. രോഗികളെ മെയിൻ റോഡിലെത്തിക്കാൻ കസേരയിൽ ചുമലിലേറ്റി നടക്കേണ്ട സ്ഥിതിയാണ്. റോഡി​െൻറ ടാറിങ് ഉടൻ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.