തിരുവങ്ങൂർ ഹയർ സെക്കൻഡറിയിൽ കൃഷിക്കൂട്ടം

ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ആഭിമുഖ്യത്തിൽ കാർഷിക പദ്ധതി 'കൃഷിക്കൂട്ടം' തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. 70 സ​െൻറ് സ്ഥലത്ത് മുത്താറി, വൻപയർ, സ്കൂൾ മട്ടുപ്പാവിൽ ശീതകാല പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, റെയ്ഡ്കോ എന്നിവ സഹായത്തിനുണ്ട്. പ്രിൻസിപ്പൽ ടി.കെ. ഷറീന അധ്യക്ഷത വഹിച്ചു. ദീപു മൊടക്കല്ലൂർ, ആർ.സി. ബിജിത്, ടി.കെ. സജിത് ബാബു എന്നിവർ സംസാരിച്ചു. റെയ്ഡ് കോ പരിശീലകൻ കെ.വി. പ്രദീപ്, കൃഷി അസി. എം. ജിജിൻ, പ്രോഗ്രാം ഓഫിസർ ഹരി പാരിയാരത്ത് എന്നിവർ മേൽനോട്ടം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.