മിച്ചഭൂമി കൈയേറിയെന്ന് ആരോപിച്ച്: യു.ഡി.എഫ് പ്രവർത്തകർ എം.എൽ.എ ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു, സംഘർഷം

മിച്ചഭൂമി കൈയേറിയെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ എം.എൽ.എ ഓഫിസിലേക്ക് മാർച്ച്നടത്തി മുക്കം: പാവപ്പെട്ടവർക്കും, ഭൂമിയില്ലാത്തവർക്കും പതിച്ചുനൽകേണ്ട 16 ഏക്കർ സർക്കാർ ഭൂമി ജോർജ് എം. തോമസ് എം.എൽ.എ കൈയേറിയെന്ന് ആരോപിച്ച് യൂ.ഡി.എഫി​െൻറ നേതൃത്വത്തിൽ എം.എൽ.എ ഓഫിസിലേക്ക് നടത്തിയ മാർച്ച് വഴിയിൽവെച്ച് പൊലീസ് തടഞ്ഞു. അൽപനേരം ഉന്തുംതള്ളുമായി സംഘർഷാവസ്ഥയിലായി. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ഭൂമി തിരിച്ചുപിടിച്ച് പാവങ്ങൾക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള മുദ്രാവാക്യമുയർത്തി കാരശ്ശേരി ജങ്ഷനിൽ നിന്ന് പ്രകടനമായെത്തി എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. വൻ പൊലീസ് സംഘം എം.എൽ.എ ഓഫിസ് വഴിയിൽ നിലയുറപ്പിച്ചിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഇ.പി ബാബു അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ കെ.ടി മൻസൂർ, കെ. കോയ, സത്യൻ മുണ്ടയിൽ, കരീം പഴങ്കൽ, എൻ.കെ. അഷ്റഫ്, എം.പി.കെ. ബറ്, സലാം തേക്കുംകുറ്റി, എം.ടി. സൈദ് ഫസൽ എന്നിവർ സംസാരിച്ചു. ജി. അജിത് കുമാർ, കെ.പി. സുനീർ, നിസാം കാരശ്ശേരി, കെ. കൃഷ്ണദാസ്, റഹൂഫ് കൊളക്കാടൻ, ജംഷിദ് ഒളകര, പി റഹ്മത്തുള്ള, ഫസൽ കൊടിയത്തൂർ, സമാൻ ചാലൂളി എന്നിവർ നേതൃത്വം നൽകി. MKMUC 5 ജോർജ് എം. തോമസ് എം.എൽ.എ ഓഫിസിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ച് പൊലീസ് തടയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.