പരിശോധനയിൽ 327 വാഹനങ്ങള്‍ക്കെതിരെ നടപടി പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള ആഡംബര കാര്‍ പിടികൂടി

പേരാമ്പ്ര: പേരാമ്പ്ര, വടകര, കൊയിലാണ്ടി ആര്‍.ടി.ഒകളുടെ സംയുക്ത പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 327 വാഹനങ്ങള്‍ പിടികൂടി. ഇതില്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള ഒരു ആഡംബര കാറും ഉള്‍പ്പെടും. ലൈസന്‍സില്ലാതെ വാഹനമോടിച്ച 39 പേര്‍ക്കെതിരെയും അപകടകരമാം വിധം വാഹനമോടിച്ചതിന് 13ഉം പ്രായപൂര്‍ത്തിയാകാത്തവർ വാഹനമോടിച്ചതിന് മൂന്നും ടാക്‌സ് അടക്കാത്തതിന് മൂന്നുപേർക്കെതിരെയും കേസെടുക്കുകയും 89,800 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതിനിടയില്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള 3.5 കോടി വില വരുന്ന ബി.എം.ഡബ്ല്യു ഐ8 ആഡംബര കാറും പിടികൂടി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വാഹനം പോണ്ടിച്ചേരി സ്വദേശിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് സ്വദേശി ഫൈസല്‍ വാങ്ങിയ കാറി​െൻറ ഉടമസ്ഥാവകാശം മാറ്റുകയോ ഈ കാലയളവിലെ നികുതി കേരളത്തില്‍ അടക്കുകയോ ചെയ്തിട്ടില്ല. വിലയുടെ 20 ശതമാനം നികുതിയായ 70 ലക്ഷത്തോളം രൂപ അടക്കാനുള്ള ഈ വാഹനം എം.വി.ഐ എ.ആര്‍. രാജേഷ് പിടികൂടി പേരാമ്പ്ര സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ഏൽപിച്ചു. നികുതി അടച്ചുകൊള്ളാമെന്നും ഉടമസ്ഥാവകാശം മാറ്റാമെന്നും ഉടമ അധികൃതരെ അറിയിച്ചു. വടകര ആർ.ടി.ഒ വി.വി. മധുസൂദനന്‍, പേരാമ്പ്ര ജോയൻറ് ആർ.ടി.ഒ കെ.കെ. രാജീവ്, എം.വി.ഐമാരായ എസ്. സുരേഷ്, എന്‍. രാഗേഷ്, എ.ആര്‍. രാജേഷ്, കെ.ടി. ഷംജിത്ത്, പി.കെ. സജീവ്, അനില്‍കുമാര്‍ എ.എം.വി.ഐമാര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.