കൊടുവള്ളി .......................ഐ.എച്ച്.എസ്.എസിൽ അടൽ ടിങ്കറിങ്​ ലാബ്

കൊടുവള്ളി: മികച്ച ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി ആവശ്യമായ പരിശീലനവും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന അടൽ ടിങ്കറിങ് ലാബ് കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. റോബോട്ടിക്സ്, ത്രീഡി പ്രിൻറിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇലക്ട്രോണിക്, മെക്കാനിക്കൽ, ടെക്സ്െറ്റെൽസ് തുടങ്ങിയ മേഖലകളിൽ അറിവും പരിശീലനവും ലാബിൽനിന്ന് ലഭിക്കും. എജു ടെക് ആൻഡ് റോടെക്കി​െൻറ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ, ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ്, കൗൺസിലർമാരായ കെ. ശിവദാസൻ. ഇ.സി. മുഹമ്മദ്, ഒ.പി. റസാഖ്, ടി.പി. നാസർ, അബ്ദു വെള്ളറ, പി.ടി.എ പ്രസിഡൻറ് കുണ്ടുങ്ങര മുഹമ്മദ്, കോഴിക്കോട് ആർ.ഡി.ഡി ഗോകുലകൃഷ്ണൻ, ബി.പി.ഒ വി. മെഹറലി, പി.പി. മുഹമ്മദ്, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, പ്രധാനാധ്യാപകൻ പി.ടി. അബ്ദുന്നാസർ, പി.സി. വേലായുധൻ, കെ.വി. അരവിന്ദാക്ഷൻ, കെ. ഗോപാലൻ, വിജയൻ, പി.കെ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.