കരുവൻതിരുത്തിയിൽ പ്രൈമറി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം

ഫറോക്ക്: ഫറോക്ക് നഗരസഭയിലെ തീരദേശ മേഖലയായ കരുവൻതിരുത്തിയിൽ പ്രൈമറി ഹെൽത്ത് സബ് സ​െൻററിനായി പുതിയ കെട്ടിടം വരുന്നു. മുൻ എം.എൽ.എ എളമരം കരീമി​െൻറ ആസ്തി വികസന ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. വി.കെ.സി. മമ്മദ് കോയ എം.എൽ.എ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ. കമറുലൈല അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി ഓവർസിയർ ജേഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. മൊയ്തീൻകോയ, കൗൺസിലർമാരായ കെ. അബ്ദുസ്സലാം, കെ.ടി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.