കക്കയം ഡാം സൈറ്റ്​ ടൂറിസം മേഖല സജീവമാകുന്നു

ബാലുശ്ശേരി: കക്കയം ഇക്കോ ടൂറിസം സ​െൻറർ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. കക്കയം ഡാം സൈറ്റ് റോഡിലെ മലയിടിച്ചിലും ഉരുൾപൊട്ടലുംമൂലം റോഡ് തകർന്നതിനാൽ ഡാം സൈറ്റ് പ്രദേശത്തേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു. തകർന്ന റോഡ് ഭാഗികമായി സഞ്ചാരയോഗ്യമാക്കിയതിനെ തുടർന്ന് സഞ്ചാരികൾ കഴിഞ്ഞമാസം മുതൽ ഇവിടേക്ക് എത്തിതുടങ്ങിയിരുന്നു. എന്നാൽ, വാഹനങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ വിനോദസഞ്ചാരികളിലധികവും താഴെ വന്നു തിരിച്ചുപോവുകയായിരുന്നു. ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട ബോട്ട് സർവിസ് മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. വനം വകുപ്പി​െൻറ ഇക്കോ ടൂറിസം സ​െൻറർകൂടി തുറന്നു പ്രവർത്തിക്കുന്നേതാടെ കക്കയം ഡാം സൈറ്റ് മേഖല വീണ്ടും കൂടുതൽ സജീവമാകും. കക്കയം ഉരക്കുഴി ഭാഗത്ത് തൂക്കുപാലം നിർമിച്ചത് അപകട നിലയിലായതിനാൽ ഇപ്പോൾ ഇതിലൂടെ സഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഉരക്കുഴി ഭാഗത്തെ വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ വനം വകുപ്പ് നേതൃത്വത്തിൽ ഉരക്കുഴി വെള്ളച്ചാട്ടത്തിനടുത്ത് സംരക്ഷണ വേലി നിർമിച്ചിട്ടുണ്ട്. വനം വകുപ്പ് മൂന്ന് ലക്ഷം രൂപ െചലവഴിച്ച് 100 മീറ്റർ ദൂരത്തിലായാണ് സംരക്ഷണ വേലി നിർമിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.