അഗ്​നിസാക്ഷി പ്രതിജ്ഞ സംഗമം

ഉള്ള്യേരി: ശബരിമല ആചാരാനുഷ്ഠാന സംരക്ഷണത്തിനായി ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ നാമജപയാത്രയും അഗ്നിസാക്ഷി പ്രതിജ്ഞ സംഗമവും നടത്തി. ഉള്ള്യേരി മരുതൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച നാമജപയാത്ര ഉള്ള്യേരി ബസ്സ്റ്റാൻഡിൽ സമാപിച്ചു. ദാസൻ സ്വാമി കോതങ്കൽ, കൂടക്കണ്ടി ദാമോദര സ്വാമി, വയപ്പുറത്ത് ഉണ്ണി സ്വാമി, പുതിയോട്ടിൽ മാധവ സ്വാമി, ഇ.കെ. രവീന്ദ്രൻ, ഷൈലേഷ് സ്വാമി മുണ്ടോത്ത്, ചന്ദ്രൻ സ്വാമി കാരയാടൻകണ്ടി, മാധവ സ്വാമി കുളങ്ങരക്കുഴി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.