സബർമതിയിൽ സംഗീതോത്സവം സമാപിച്ചു

പേരാമ്പ്ര: നൃത്ത കലാ പഠനകേന്ദ്രമായ ചെറുവണ്ണൂരിലെ സബർമതിയിൽ 10 ദിവസം നീണ്ടുനിന്ന നവരാത്രി സംഗീതോത്സവം സമാപിച്ചു. വിവിധ ദിവസങ്ങളിൽ ഡോ. ജി.എസ്. ബാലമുരളി കൊല്ലം, ശ്രീകാന്ത് നടരാജൻ, അശ്വതി ശ്രീകാന്ത്, ഡോ. ദീപ്ന അരവിന്ദ്, സുമ സുരേഷ്, സഞ്ജയ് ജോഷി ഹൈദരാബാദ്, ശ്രുത സ്വയം സിദ്ധ കൊൽക്കത്ത, ഭാനുപ്രകാശ്, നമ്രത ഒതയോത്ത്, പ്രദീപ് മുദ്ര, സത്യൻ മുദ്ര, സാദിഖ് സാഖി എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. വിജയദശമി ദിനത്തിൽ രാവിലെ വിവിധ ക്ലാസുകളിലേക്ക് വിദ്യാരംഭം നടന്നു. പ്രിൻസിപ്പൽ വി.ടി. മുരളി, സാഹിത്യ നിരൂപകൻ കെ.വി. സജയ് എന്നിവർ നേതൃത്വം നൽകി. വൈകീട്ട് കെ. രാഘവൻ മാസ്റ്റർ അനുസ്മരണം നടൻ മാമുക്കോയ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ വി.ആർ. സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി. സിനിമ സംവിധായകൻ സുധീർ അമ്പലപ്പാട്, എം. കുട്ടികൃഷ്ണൻ, സബർമതി ഡയറക്ടർ അജയ് ഗോപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് രാഘവൻ മാസ്റ്റർ സംഗീതം പകർന്ന നാടക-ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടുത്തിയ രാഘവീയം പരിപാടിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.