ഹിറ്റ്​ലറെക്കാൾ ഫാഷിസ്​റ്റ്​ വിദ്വേഷം നരേന്ദ്ര മോദിക്ക്​

ബാലുശ്ശേരി: ഹിറ്റ്ലറെക്കാൾ ഫാഷിസ്റ്റ് വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നയാളാണ് നരേന്ദ്ര മോദിയെന്ന് ലോക് താന്ത്രിക് ജനതാദൾ പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ പറഞ്ഞു. കേരള രാഷ്ട്രീയം ധ്രുവീകരണത്തിൽ അകപ്പെട്ടിരിക്കയാണ്. വരാൻ പോകുന്ന രാഷ്ട്രീയ മാറ്റത്തി​െൻറ മുൻപന്തിയിൽ സോഷ്യലിസ്റ്റുകൾക്ക് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക് താന്ത്രിക് ജനതാദൾ ബാലുശ്ശേരി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. നാരായണൺ കിടാവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. ദിനേശൻ പനങ്ങാട്, സന്തോഷ് കുറുെമ്പായിൽ, സുജ ബാലുശ്ശേരി, പി.കെ. ബാലൻ, വിജയൻ അത്തിക്കോട്, എ.കെ. രവീന്ദ്രൻ, കെ.എം. ബാലൻ, പി.പി. കൃഷ്ണൻകുട്ടി കുറുപ്പ്, ഷൈമ കോറോത്ത് എന്നിവർ സംസാരിച്ചു. സി. അശോകൻ സ്വാഗതവും ഹരീഷ് ത്രിവേണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.