സൈബര്‍ സമ്മിറ്റ് നടത്തി

താമരശ്ശേരി: രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ എങ്ങനെ ഗുണകരമായി ഉപയോഗപ്പെടുത്താമെന്ന് ജനപ്രതിനിധികളില്‍ അവബോധമുണ്ടാക്കുന്നതിനായി യു.ഡി.എഫ്, താമരശ്ശേരി മേഖല സൈബര്‍ സമ്മിറ്റ് എന്നപേരില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തി. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.പി.എ. നസീര്‍ ക്ലാസെടുത്തു. മുന്‍ എം.എൽ.എ വി.എം. ഉമ്മര്‍, പി.സി. ഹബീബ് തമ്പി, വി.കെ. ഹുസ്സയിന്‍കുട്ടി, പ്രേംജി ജയിംസ്, പി.എസ്. മുഹമ്മദലി, അനില്‍ ജോര്‍ജ്, എം.എ. ഗഫൂര്‍, അംബിക മംഗലത്ത്, ഹാജറ കൊല്ലരുകണ്ടി, ഇ.ടി. ബിനോയ്, പി.വി. അബ്ദുറഹിമാന്‍, പി.പി. ഹാഫിസ് റഹിമാൻ, അഡ്വ. ബിജു കണ്ണന്തറ എന്നിവര്‍ സംസാരിച്ചു. സുബൈര്‍ വെഴുപ്പൂര്‍ സ്വാഗതവും നിജില്‍ മാവുള്ളകണ്ടി നന്ദിയും പറഞ്ഞു. photo: tsy ma -rasak master.JPG യു.ഡി.എഫ് താമരശ്ശേരിയില്‍ സംഘടിപ്പിച്ച സൈബര്‍ സമ്മിറ്റ് ജില്ല കണ്‍വീനര്‍ എം.എ. റസാഖ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.