രക്തദാന ബോധവത്കരണ ക്ലാസ്

ഓമശ്ശേരി: ഐ.സി.സി ഓമശ്ശേരിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന അലിവ് ഹെൽത്ത് എയ്‌ഡ്‌ സ​െൻററി​െൻറ നേതൃത്വത്തിൽ രക്തദാന ബോധവത്കരണ ക്ലാസും ഡിജിറ്റൽ ഡയറക്ടറി പ്രകാശനവും ഇസ്സത്തുൽ ഇസ്ലാം മദ്റസ ഹാളിൽ നടത്തി. ഡോ. ഫവാസ് ക്ലാസിന് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അബ്‌ദുറഹിമാൻ ഡയറക്ടറി പ്രകാശനം ചെയ്തു. അലിവ് ഹെൽത്ത് എയ്‌ഡ്‌ സ​െൻറർ ചെയർമാൻ നൗഷാദ് ചെമ്പ്ര അധ്യക്ഷത വഹിച്ചു. ഇസ്സത്തുൽ ഇസ്‌ലാം മദ്റസ പ്രസിഡൻറ് എം.പി. അഷ്‌റഫ് ഹാജി ഉദ്‌ഘാടനം ചെയ്തു. യു. ഉസൈൻ മാസ്റ്റർ, ബഷീർ സൂപ്പർ, അഷ്‌റഫ്, എം.കെ. ഷമീർ, മുഹമ്മദലി, ഇബ്രാഹിം, അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.