ജേണലിസം എക്സ്പോ സംഘടിപ്പിച്ചു

ജേണലിസം എക്സ്പോ സംഘടിപ്പിച്ചു ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ദിവസമായി നടന്ന ജേണലിസം എക്സ്പോ സമാപിച്ചു. നൂറിലധികം വാർത്ത ചിത്രങ്ങൾ, കൊളാഷ്, മാഗസിനുകൾ, ദേശീയ-പ്രാദേശിക പത്രങ്ങൾ, ഹ്രസ്വചിത്രം, അപൂർവ സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവ എക്സ്പോയിൽ പ്രദർശിപ്പിച്ചു. ഇതി​െൻറ ഭാഗമായി നടന്ന ഓപൺ ഫോറത്തിൽ യുവചിത്രകാരൻ പി. ജാസിറുമായി വിദ്യാർഥികൾ സംവദിച്ചു. കെ. മിർഷാദ് അധ്യക്ഷത വഹിച്ചു. ഒ. അഭിഷേക്, വി.കെ. റാഫിദ്, വി.കെ. ഫെബി ഷെറിൻ, എൻ.സി. സജ്ജാദ്, പി. ഷദ, സി. നജീബ റഹ്മത്ത്, കെ. ഇർഫാന എന്നിവർ സംസാരിച്ചു. പി. ഷാമിൽ, ടി. അരുൺ, എം. ഫിർഷ, കെ. റിഫാന, വി. നിഹാദ്, എൻ.സി. സജ്ജാദ്, കെ.പി. നിയാസ്, കെ. സാബിറ, സി. ഹാജറ എന്നിവർ മൂന്നു ദിവസത്തെ പ്രദർശനത്തിന് നേതൃത്വം നൽകി. ഫറോക്ക് നഗരസഭ ചെയർപേഴ്സൻ കമറു ലൈല, വൈസ് ചെയർമാൻ കെ. മൊയ്തീൻകോയ തുടങ്ങി വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 1500ലധികം ആളുകൾ എക്സിബിഷൻ സന്ദർശിച്ചു. CHALI 20 1. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജേണലിസം എക്സ്പോയിൽ ചിത്രകാരൻ പി. ജാസിർ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.