ഹൈടെക് ക്ലാസ്മുറികൾ ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച 36 ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.പി. മുഹമ്മദ് അബ്ദുൽ മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കുണ്ടുങ്ങര, കെ.ടി. സുനി, കെ.എ. റഹീം, വിജയൻ കാഞ്ഞിരങ്ങാട്ട്, വി.കെ. നസീം, ഇ.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ചിത്രം: Kdy-5 ghss koduvally .jpg കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച 36 ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT