കാർഷിക വികസന ശിൽപശാല നടത്തി

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കാർഷിക അനുബന്ധ മേഖലകളുടെ പുരോഗതിക്കായി ആവിഷ്കരിക്കുന്ന 'ഹരിതധാര' പദ്ധതിയുടെ ശിൽപശാല മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടത്തി. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ചെറുകിട വ്യവസായം, ചെറുകിട ജലസേചനം, ടൂറിസം, മണ്ണ് സംരക്ഷണം തുടങ്ങിയ മേഖലകളിൽ മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. കാർഷിക പ്രധാനമായ മണ്ഡലത്തിൽ മേൽപ്പറഞ്ഞ മേഖലയിൽ നൂതനവും നവീനവുമായ പദ്ധതികൾ ആവിഷ്കരിച്ച് ഇനിയും ഒട്ടേറെ മുന്നോട്ടുപോകണമെന്ന് ശിൽപശാലയിൽ തീരുമാനമായി. ശിൽപശാലയിൽ വ്യത്യസ്ത ഗ്രൂപ്പുകളിലെ ചർച്ചയിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന നിർദേശങ്ങൾ വിശദപരിശോധനക്കും പദ്ധതികളാക്കുന്നതിനും വീണ്ടും ഉപഗ്രൂപ്പുകളായി നവംബർ മൂന്നു മുതൽ എട്ടുവരെയുള്ള തീയതികളിലായി നടത്തും. ചെറുകിട വ്യവസായങ്ങളിലൂടെയുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, പാലിനും മാംസത്തിനും വേണ്ടിയുള്ള കാലി വളർത്തൽ, നെൽപ്പാടങ്ങളുടെ വീണ്ടെടുപ്പ്, ലാഭകരമായ ഇടവിളകൃഷികൾ, പുഷ്പകൃഷി, മത്സ്യകൃഷി തുടങ്ങിയ മേഖലകളാണ് പ്രധാനമായും നിർദേശങ്ങളായി വന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവ വഴി പദ്ധതികൾ നിർവഹിക്കാനാവും. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണപരമായ മാറ്റമുണ്ടാകും. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ.വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പി.ടി. അഗസ്റ്റിൻ, ലിസി ചാക്കോ, വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, വി.പി. ജമീല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, പി. പ്രകാശ് എന്നിവർ സംസാരിച്ചു. PHOTO MKMUC 1 കാർഷിക വികസന ശിൽപശാല ജോർജ് എം.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.