അഭയം സ്‌പെഷൽ സ്​കൂളിന് സഹായവുമായി എന്‍.എസ്.എസ് വളൻറിയേഴ്‌സ്

കൊയിലാണ്ടി: ഗവ. മാപ്പിള ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വളൻറിയേഴ്‌സ് പൂക്കാട് അഭയം സ്‌പെഷൽ സ്കൂളിന് സഹായവുമായി 'നമുക്കൊപ്പം' പദ്ധതിയുമായി രംഗത്ത്. എല്ലാ മാസവും തങ്ങള്‍ സമാഹരിക്കുന്ന തുക അഭയത്തി​െൻറ പ്രവര്‍ത്തന ഫണ്ടിലേക്ക് കൈമാറുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. പാലിയേറ്റിവ് കെയര്‍ ദിനത്തില്‍ 'നമുക്കൊപ്പം' പദ്ധതി കൊയിലാണ്ടി പൊലീസ് എസ്.ഐ. സജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ സമാഹരിച്ച തുകയുടെ ചെക്ക് അഭയം സ്‌പെഷല്‍ സ്കൂള്‍ പ്രോജക്ട് സെക്രട്ടറി ദാവൂദ് ലത്തീഫ് മന്‍സില്‍ ഏറ്റുവാങ്ങി. എന്‍.എസ്.എസ്. വളൻറിയേഴ്‌സായ ഭഗീരഥ് സ്വരാജ്, ജെ.എസ്. അനന്യ, കെ. ആര്‍ദ്ര, എന്‍.എസ്.എസ്. പ്രോഗ്രാം ഒാഫിസര്‍ എം.എസ്. രഞ്ജില, കെ.ജെ. മനോജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.