ബേപ്പൂർ: രണ്ടു മാസത്തോളമായി ബേപ്പൂർ തുറമുഖ വാർഫിൽ ഉപേക്ഷിച്ച നിലയിലുള്ള കോസ്റ്റൽ പൊലീസ് ബോട്ട് ലക്ഷദ്വീപ് യാത്രക്കപ്പലുകൾക്ക് തടസ്സമാകുന്നു. കഴിഞ്ഞദിവസം ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് യാത്രതിരിച്ച എം.വി മിനിക്കോയ് കപ്പലിലേക്ക് യാത്രക്കാർക്ക് കയറാൻ കോസ്റ്റൽ ബോട്ട് തടസ്സമായതോടെ കപ്പൽ വീണ്ടും ആറു മീറ്ററിലധികം ദൂരം പിന്നോട്ടുനീക്കിയശേഷമാണ് സൗകര്യമൊരുക്കിയത്. ലഗേജുകളും ഭക്ഷ്യവസ്തുക്കളും കയറ്റാൻ കഴിയാതെ തുറമുഖ തൊഴിലാളികളും ഏറെനേരം ബുദ്ധിമുട്ടിലായി. പ്രയാസങ്ങൾ നേരിൽ കണ്ട ക്യാപ്റ്റൻ മല്ലീനാഥ് കപ്പൽ ആറു മീറ്ററിലധികം ദൂരം പിന്നോട്ട് നീക്കിയശേഷമാണ് തൊഴിലാളികൾക്ക് ചരക്കുകൾ കയറ്റാൻ സാധിച്ചത്. കഴിഞ്ഞദിവസം കപ്പൽ ലക്ഷദ്വീപിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകൾക്കുമുമ്പ് ലഗേജുകളും ഭക്ഷ്യവസ്തുക്കളുമായി കയറ്റിറക്ക് തൊഴിലാളികൾ എത്തിയപ്പോഴാണ് കപ്പലിൽനിന്ന് വാർഫിലേക്ക് ഇറക്കിവെച്ച ചവിട്ടുപടികൾക്കുനേരെ രക്ഷാബോട്ട് മാർഗതടസ്സമായി നിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ക്യാപ്റ്റെൻറ പ്രത്യേക നിർദേശമനുസരിച്ച് ക്രെയിൻ ഉപയോഗിച്ച് ചവിട്ടുപടി ഉയർത്തി കപ്പൽ പിന്നോെട്ടടുത്തശേഷം ചവിട്ടുപടി വീണ്ടും വാർഫിലേക്കുതന്നെ പുനഃസ്ഥാപിക്കുകയായിരുന്നു. പ്രളയസമയത്ത് ചാലിയാറിലെ ജലവിതാനം ക്രമാതീതമായി ഉയരുകയും ശക്തമായ കുത്തൊഴുക്കുമുണ്ടായപ്പോൾ ബേപ്പൂർ ഫിഷിങ് ഹാർബറിനു സമീപത്തെ നദിക്കരയിൽനിന്ന് ഒഴുകിപ്പോയപ്പോൾ കെട്ടിവലിച്ചുകൊണ്ടുവന്ന ബോട്ടാണ് മാസങ്ങളായി തുറമുഖ വാർഫിൽ യാത്രക്കപ്പലുകൾക്കും മറ്റും തടസ്സമെന്നോണം അനാഥമായി കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.