ചേളന്നൂരിൽ സ്വർണക്കട ഉൾപ്പെടെ മൂന്ന് കടകളിൽ മോഷണം ആറേമുക്കാൽ പവനും പണവും മോഷണം പോയി

ചേളന്നൂർ: എട്ടേനാലിൽ സ്വർണക്കട ഉൾപ്പെടെ മൂന്ന് കടകളിൽ നടന്ന മോഷണത്തിൽ ആറേമുക്കാൽ പവൻ സ്വർണവും വെള്ളി ആഭരണങ്ങളും പണവും മോഷണം പോയി. അല്ലുഗോൾഡ് വർക്ക്സ്, പി.എം. ഇലക്ട്രിക്കൽസ്, പൊന്നൂസ് ബേക്കറി തുടങ്ങിയ മൂന്ന് കടകളിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി ഉടമസ്ഥർ അറിയുന്നത്. അല്ലുഗോൾഡി​െൻറ മുൻവശത്തെ ഗ്ലാസി​െൻറ വാതിൽ പൊട്ടിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ആറേമുക്കാൽ പവൻ ആഭരണവും പാദസരങ്ങൾ, മോതിരം ഉൾപ്പെടെ 600 ഗ്രാം വെള്ളിയാഭരണം, 5000 രൂപ തുടങ്ങിയവയാണ് ഇവിടെ നിന്നും അപഹരിച്ചത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടി ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും വലിച്ചു വാരിയിട്ട നിലയിലാണ്. മേശയുടെ പൂട്ട് പൊളിച്ചാണ് പണം എടുത്തത്. സമീപത്തെ പി.എം. ഇലക്ട്രിക്കൽസി​െൻറ മുൻ ഭാഗത്തെ രണ്ട് സി.സി.ടി.വി ക്യാമറ തകർത്താണ് മോഷ്ടാവ് കടയിൽ കയറുന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന 16,600 രൂപയും കാമറയുടെ സർവറും ഇൻവേർട്ടറും ഇവിടെ നിന്നും മോഷണം പോയി. സമീപത്തെ പൊന്നൂസ് ബേക്കറിയിൽ കയറിയ കള്ളൻ മോഷണശ്രമം നടത്തിയെങ്കിലും ഇവിടെ നിന്നും ഒന്നും കിട്ടിയിട്ടില്ല. പലഹാരങ്ങൾ സൂക്ഷിച്ച കുപ്പികൾ പൊട്ടിച്ചിട്ടുണ്ട്. കാക്കൂർ എസ്.ഐ കെ.കെ. ആഗേഷി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.