പൊതുവിദ്യാലയം മതനിരപേക്ഷ കേന്ദ്രം -മന്ത്രി ഡോ.കെ.ടി. ജലീൽ

കുന്ദമംഗലം: പൊതുവിദ്യാലയം നാടി​െൻറ മതസൗഹാർദ കേന്ദ്രങ്ങളാണെന്നും അവിടെയാണ് പുതുതലമുറക്ക് നാട്ടിലെ നാനാജാതി മതസ്ഥരുമായി ഇടകലരാനും ഇടപഴകാനും കഴിയുന്നതെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീൽ. ചാത്തമംഗലം ആർ.ഇ.സി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത് ഏറ്റവും നല്ല പൊതുവിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.ടി.എ.റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂൾ മികവി​െൻറ കേന്ദ്രം ആക്കുന്നതി​െൻറ റിപ്പോർട്ട് കൈറ്റ് നോർത്ത് സോൺ േപ്രാജക്ട് മാനേജർ കെ.എച്ച്.ഷാനുവും കെട്ടിടത്തി​െൻറ റിപ്പോർട്ട് പൊതുമരാമത്ത് എക്സി. എൻജിനീയർ പി.ഗോകുൽദാസും അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, രമ്യഹരിദാസ്, എൻ.മനോജ് കുമാർ, മുക്കം മുഹമ്മദ്, കെ.എസ്.ബീന, ഷൈജ വളപ്പിൽ, വൈ.വി.ശാന്ത, സി.മുനീറത്ത്, കെ. അജിത, കെ.തങ്കമണി, എം. മംഗള ഭായി, സി.ടി. കുഞ്ഞോയി എന്നിവർ സംസാരിച്ചു. സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ലീന തോമസ് സ്വാഗതവും വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പി.ആർ. വിനേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.