മെഡിക്കൽ കോളജിൽ അനാഥരായി ഏഴു വയോധികർ പുനരധിവസിപ്പിക്കാൻ നടപടി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ അനാഥരായിക്കഴിയുന്നത് ഏഴു വയോധികർ. ഇവരെ പുനരധിവസിപ്പിക്കുന്നതി​െൻറ ഭാഗമായി ജില്ല ലീഗൽ സർവിസ് അതോറിറ്റി (ഡി.എൽ.എസ്.എ), ജില്ല സാമൂഹികനീതി വകുപ്പ് അധികൃതർ സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റെത്തിയ വിജയൻ, പ്രായാധിക്യത്താൽ ഓർമക്കുറവുള്ള ബാവ, അസം സ്വദേശി അബ്ദുൽ നൂർ, സജീഷ്, തിരൂർ സ്വദേശി അപ്പു, ബത്തേരിയിൽ നിന്നുള്ള ഇബ്രാഹിം, ശേഖരൻ എന്നിവരാണ് ആരോരുമില്ലാതെ വിവിധ വാർഡുകളിൽ കഴിയുന്നത്. ഇവരെ കൂടാതെ കണ്ണൻ, സുധാകരൻ, അബ്ദുല്ല എന്നിവരും ചികിത്സയിലുണ്ടായിരുന്നു. എന്നാൽ, അബ്ദുല്ല എന്നയാൾ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടുപോയതായി റിപ്പോർട്ടുണ്ട്. ബാലുശ്ശേരി സ്വദേശിയായ സുധാകരന് 86 വയസ്സുള്ള മാതാവ് മാത്രമാണുള്ളത്. തമിഴ്നാട് സ്വദേശിയായ കണ്ണൻ കുറ്റിക്കാട്ടൂരിലാണ് താമസം. ആരോരുമില്ലാത്തവരെ വിവിധ ഹോമുകളിലേക്ക് മാറ്റുന്നതും ബന്ധുക്കളുള്ളവരെ ബന്ധുക്കളാൽ ഏറ്റെടുക്കുന്നതുമുൾെപ്പടെയുള്ള നടപടികൾ സംബന്ധിച്ച് അധികൃതർ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകും. 13പേരാണ് അനാഥരായി ആശുപത്രിയിൽ കഴിയുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നത്. എന്നാൽ മൂന്നുപേരെ നേരേത്ത വിവിധ സംഘടനകൾ ഏറ്റെടുത്തിരുന്നു. സാമൂഹികനീതി ഓഫിസർ അനീറ്റ എസ്.ലിൻ, ഡി.എൽ.എസ്.എ സെക്രട്ടറി എം.പി. ജയരാജ്, വളൻറിയർ പി. ജിതേഷ് തുടങ്ങിയവരാണ് രോഗികളെ സന്ദർശിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ ഇവർക്കാവശ്യമായ വിവരങ്ങൾ നൽകി. ബീച്ചാശുപത്രിയിൽ വയോധികരായ നിരവധി പേരെ ഉപേക്ഷിക്കപ്പെട്ടതി​െൻറ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളജിലും സമാനസാഹചര്യത്തിലുള്ളവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.