തൃക്കുറ്റിശ്ശേരി വയൽപീടിക പാലം പുതുക്കിപ്പണിയുന്നു

ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി വയൽപീടിക പാലം പുതുക്കിപ്പണിയുന്നു. ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡിൽ ഏറെക്കാലമായി അപകടനിലയിലായ വയൽപീടിക പാലം പുതുക്കിപ്പണിയാൻ പൊതുമരാമത്ത് വകുപ്പ് 1.40 കോടിയാണ് അനുവദിച്ചത്. പാലത്തി​െൻറ ടെൻഡർ നടപടി പൂർത്തിയായി. 16.65 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് പാലം പുതുക്കി നിർമിക്കുക. പാലത്തി​െൻറ കൈവരികൾ തകർന്ന് അടിഭാഗം കോൺക്രീറ്റ് അടർന്ന് ഇരുമ്പുകമ്പികൾ പുറത്തായ നിലയിലായിട്ട് വർഷങ്ങളായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പാലത്തി​െൻറ അടിഭാഗത്ത് പൊതുമരാമത്ത് വകുപ്പ് താൽക്കാലികമായി ഇരുമ്പുഗാഡുകൾ സ്ഥാപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.