അഭിനവിന് സ്നേഹവീട് സമ്മാനിച്ച് സഹപാഠികൾ

കോഴിക്കോട്: സൗഹൃദത്തി​െൻറ കരുത്തിലൊരുങ്ങിയ വീട്ടിൽ അഭിനവും കുടുംബവും ഇനി സമാധാനത്തോടെ അന്തിയുറങ്ങും, സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമാക്കിയ കൂട്ടുകാർക്ക് ഹൃദയത്തി​െൻറ ഭാഷയിൽ നന്ദിപറഞ്ഞ്. ദേവഗിരി സാവിയോ ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തമായൊരു വീടില്ലെന്ന അഭിനവി​െൻറ ദുഃഖം അധ്യാപിക റീന തിരിച്ചറിയുന്നത്. കൊമ്മേരി കോയാട്ടു മീത്തലിൽ താമസിക്കുകയായിരുന്ന അഭിനവി​െൻറ കാര്യം അധ്യാപിക മാനേജ്മ​െൻറി​െൻറ ശ്രദ്ധയിൽപെടുത്തി. തുടർന്ന് മാനേജ്മ​െൻറും അധ്യാപകരും വിദ്യാർഥികളും ഒറ്റക്കെട്ടായി ചേർന്ന് സ്കൂൾ ജൂബിലി വാർഷികത്തോടനുബന്ധിച്ച് വീടൊരുക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛൻ കെ. രാജനും അമ്മ ബിന്ദുവിനും കുടുംബസ്വത്തായി ലഭിച്ച രണ്ടര സ​െൻറ് സ്ഥലത്താണ് വീട് നിർമിച്ചിരിക്കുന്നത്. സാവിയോ സ്കൂളിൽ പഠിച്ചിരുന്ന അഭിനവ് ഇപ്പോൾ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. വീടി​െൻറ താക്കോൽദാനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. സമ്പാദ്യക്കുടുക്കയിലെ പണം ആലപ്പുഴ ഭാഗത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി വി.പി. മുഹമ്മദ് ഫഹദിന് മന്ത്രി പുരസ്കാരം നൽകി. സ്കൂളിലെ വിദ്യാർഥികൾ സ്വരൂപിച്ച 1,20,000 രൂപയുടെ ചെക്കും സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് സ്വരൂപിച്ച 45,000 രൂപയുടെ ചെക്കും എസ്.പി.സി അസി. ഡിസ്ട്രിക്ട് നോഡൽ ഓഫിസർ എൻ. പ്രദീപ് കുമാർ, സീനിയർ സി.പി.ഒ പി. രാജൻ, ടിഷോ ജോസ് എന്നിവർ ചേർന്ന് മന്ത്രിക്ക് കൈമാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഫാ. ചാക്കോ ഇല്ലിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. അനിൽകുമാർ, കൗൺസിലർ എം.എം. പത്മാവതി, പ്രിൻസിപ്പൽ സിസ്റ്റർ മേരി ആൻറണി, പി.ടി.എ പ്രസിഡൻറ് ഇ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക റെജീന ജോസഫ് സ്വാഗതവും ടോജൻ തോമസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.