ജില്ല സബ് ജൂനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്: ഫറോക്കും എളേറ്റിൽ എം.ജെയും ജേതാക്കൾ

കൊടുവള്ളി: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ല സബ് ജൂനിയർ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫറോക്ക് റിക്രിയേഷൻ ക്ലബും പെൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി. രണ്ടാം സ്ഥാനം ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ ഹസനിയ്യ എ.യു.പി സ്കൂൾ മുട്ടാഞ്ചേരിയും കരസ്ഥമാക്കി. ട്രോഫികൾ കിഴക്കോത്ത് ഗ്രാമപഞ്ചായത്തംഗം കെ.കെ. ജബ്ബാർ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പി.ടി. അസീസ്, എം.പി. മുഹമ്മദ് ഇസ്ഹാഖ്, റമീസ് ചുഴലിക്കര, ടി. മിഥേയി, ഷാനവാസ് പുല്ലടി, കെ. മുജീബ്, പി. ഷഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.