സഹായം അനർഹർക്കെന്ന്; ഒളവണ്ണയിൽ കോൺഗ്രസ് മാർച്ച്

ഒളവണ്ണ: പ്രളയബാധിതർക്കായുള്ള ധനസഹായം അർഹരായവർക്ക് നിഷേധിക്കുകയും അനർഹർക്ക് അനുവദിക്കുകയും ചെയ്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒളവണ്ണ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എസ്.എൻ. ആനന്ദൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചോലയ്ക്കൽ രാജേന്ദ്രൻ, കെ.ടി. ജയലക്ഷ്മി, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ. ഷിയാലി, ഗ്രാമ പഞ്ചായത്ത് മെംബർ മഠത്തിൽ അബ്ദുൽ അസീസ്, പി. കണ്ണൻ, കെ.പി. ഫൈസൽ, റെനിൽകുമാർ മണ്ണൊടി, പി. സന്തോഷ്കുമാർ, കെ. സുജിത്ത്, മരക്കാട് രാധാകൃഷ്ണൻ, ഓച്ചേരി വിശ്വൻ, സുബൈർ കൈമ്പാലം, എൻ.പി. ബാലൻ, എ. വീരേന്ദ്രകുമാർ, ഉണ്ണികൃഷ്ണൻ കോന്തനാരി, അർഷൽ നാണിയാട്ട്, പ്രസാദ് റെയക്കാട്ട്, യു.എം. പ്രശോഭ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.